കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്

Home Furnishing

Home Furnishing

HANVEEV offers an array of quality bed spreads, bed sheets, pillow covers, duvet covers, and...

Read More

Kitchen Wear

Kitchen Wear

HANVEEV take hand woven cotton fabrics a little further, to the kitchen area with its specially...

Read More

Traditional Wear

Traditional Wear

Hanveev presents a refreshing range of hand-woven, cotton shirting, Sarees, designer sarees, Silk...

Read More

Uniform & Institution Fabrics

Uniform Fabrics

Hanveev offers different shades of eco friendly uniform cloth for School Students, Industrial...

Read More

About Hanveev

ആമുഖം

ആമുഖം

ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ട് കിടക്കുന്ന സഹകരണമേഖലയില്‍ ഉള്‍പ്പെടാത്ത നെയ്ത്തുകാരെ കണ്ടെത്തി അവര്‍ക്കാവശ്യമായ പണിശാലയും നെയ്ത്തുപകരണങ്ങളും ഉല്പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ നല്‍കുകയും അവരുടെ ഉല്പന്നം ശേഖരിച്ച് വിപണനം നടത്തുകയുമാണ് കോര്‍പ്പറേഷന്റെ പ്രധാന കര്‍ത്തവ്യം.

1968- ല്‍ ഒറ്റത്തറിനെയ്ത്തുകാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് കേരള സ്റ്റേറ്റ് ഹാന്‍ഡ്ലൂം ഫിനാന്‍സ് കോര്‍പ്പറേഷന്‍ ആയി പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് ആമുഖമായി പറഞ്ഞ പ്രവര്‍ത്തനമേഖലയിലെത്താന്‍ കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ ആയി പരിണാമപ്പെടുത്തുകയും ചെയ്തു.

ഇന്ന് ഈ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം പടര്‍ന്ന് പന്തലിക്കുകയും ആഗോള വിപണിയില്‍ വരെ സാന്നിദ്ധ്യമറിയിക്കുന്ന ഒന്നായിത്തീരുകയും ചെയ്തു. നെയ്ത്തുകാരന്റെ കരവിരുതും ഉല്പന്നങ്ങളുടെ ഗുണമേന്മയും ഘടകങ്ങളാക്കിയുള്ള പ്രയാണം ഇന്നും തുടരുന്നു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരിന്റെ വിശ്വാസ്യത നേടിയെടുത്തുകൊണ്ട് പരമ്പരാഗത നെയ്ത്തുകാരന്റെ സംരക്ഷണം പ്രഥമ ലക്ഷ്യമായിക്കണ്ട് യന്ത്രത്തറിയുടെ വിപണി മത്സരത്തെ അതിജീവിക്കാനുതകുന്ന ലക്ഷ്യബോധത്തോടെ 1968- മുതല്‍ മുന്നേറാന്‍ കഴിഞ്ഞു.

അന്‍പതിലധികം സാങ്കേതിക വിദഗ്ദരുടെ നിയന്ത്രണത്തില്‍, മുപ്പത്തിമൂന്ന് ഉല്പാദനകേന്ദ്രങ്ങളിലായി ഉല്പാദനപ്രക്രിയ നിയന്ത്രിക്കുന്നതാണ് എടുത്തു പറയാവുന്ന ഒരു പ്രത്യേകത. ഒരു പക്ഷേ, കൈത്തറി / ടെക് സ്റ്റൈല്‍ മേഖലയില്‍ ഹാന്‍വീവിന് മാത്രം അവകാശപ്പെടാവുന്നതും. ആറായിരത്തിലധികം പരമ്പരാഗത നെയ്ത്തുകാരും സംസ്ഥാനത്തുടനീളമായി 65 ഓളം വിപണനകേന്ദ്രങ്ങളും മുന്നൂറോളം ജീവനക്കാരുമാണ് ഈ കോര്‍പ്പറേഷന്റെ വിജയത്തിന്റെ പ്രധാന ശക്തി.

കോര്‍പ്പറേഷന്‍ കണ്ണൂര്‍. എറണാകുളം, തിരുവനന്തപുരംഎന്നിവിടങ്ങളിലായി മേഖലാ ഓഫീസുകളും അതിനോടനുബന്ധിച്ച് നൂല്‍, തുണി സംസ്ക്കരണ കേന്ദ്രങ്ങളും വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു.

കണ്ണൂര്‍ ജില്ലാപഞ്ചായത്ത്, കേന്ദ്രസര്‍ക്കാരിന്റെ കൃതിക പദ്ധതി, സംസ്ഥാന കേന്ദ്ര സര്‍ക്കാരിന്റെ ഇതര വികസന പദ്ധതികളുടെ ഭാഗമായി കണ്ണൂര്‍ ചിറക്കലുള്ള തുണി സംസ്ക്കരണ ശാലയില്‍ തുണിസംസ്ക്കരണത്തിനാവശ്യമായ നിരവധി യന്ത്രസാമഗ്രികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ മേഖലയുമായി ബന്ധപ്പെട്ട കയറ്റുമതിക്കാര്‍ക്കും മറ്റു സഹകരണ സംഘങ്ങള്‍ക്കും മലബാറില്‍ തുണി സംസ്ക്കരണത്തിനുള്ള ഏക ആശ്രയം ചിറയ്ക്കലുള്ള ഹാന്‍വീവിന്റെ ഈ സ്ഥാപനമാണ്.

കേന്ദ്രാവിഷ്കൃത പദ്ധതിയായ കൃതിക, തനിമ, ക്ലസ്റ്റര്‍ പദ്ധതികളുടെ നിര്‍വ്വഹണ സ്ഥാപനവും ഹാന്‍വീവാണ്.